ഹിറ്റ് കോംബോ ദിലീപ്- റാഫി (Dileep- Rafi) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍റെ (Voice of Sathyanathan) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് (Mammootty) അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ ആദ്യമായി പങ്കുവച്ചത്. ദിലീപും ജോജു ജോർജും ചിരിച്ച് സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ.
ഇതാദ്യമായി ദിലീപും ജോജുവും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ അലൻസിയർ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്‍റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിഥി താരമായി അനുശ്രീയും ചിത്രത്തിലെത്തുന്നുണ്ട്.
ദിലീപ്- റാഫി ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് ALSO READ:അഹാനയുടെ 'തോന്നല്' സ്വീകരിച്ച് പ്രേക്ഷകരും ; മ്യൂസിക്കൽ വീഡിയോ പുറത്ത്
റാഫി- ദിലീപ് കോംബോയിലെ മുൻ ചിത്രങ്ങളൊക്കെ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചവയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷമെത്തുന്ന 'സത്യനാഥ'നെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷസ് എന്നീ ബാനറിൽ എത്തുന്ന ചിത്രം എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ജിതിൻ സ്റ്റാനിലസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് ആണ്.