കേരളം

kerala

ETV Bharat / sitara

ദിലീപിൻ്റെ 'ശുഭരാത്രി' എറണാകുളത്ത് തുടങ്ങി - ദിലീപ്

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം കെ.പി വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. സിദ്ദിഖ്, നദിയ മൊയ്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

dileep1

By

Published : Mar 12, 2019, 5:44 PM IST


ദിലീപ്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന 'ശുഭരാത്രി' എന്ന ചിത്രം എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിൽ ദിലീപിൻ്റെഭാര്യാവേഷത്തിലാണ് അനു സിത്താര എത്തുന്നത്.

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം കെ.പി വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. സിദ്ദിഖ്, നദിയ മൊയ്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പിഷാരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരും ശുഭരാത്രിയിൽ വേഷമിടുന്നു.

അരോമ മോഹൻ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിപാൽ ആണ്. ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനാണ് ദിലീപിൻ്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ജാക്ക് ഡാനിയേൽ, ടു കണ്ട്രീസിന്‍റെ രണ്ടാം ഭാഗം എന്നിവയും താരത്തിൻ്റേതായി ഈ വർഷമെത്തും.

ABOUT THE AUTHOR

...view details