കേരളം

kerala

ETV Bharat / sitara

Keshu Ee Veedinte Nadhan trailer : 12 കോടി ലോട്ടറി അടിച്ചു! രണ്ട് ഗെറ്റപ്പിലും ഞെട്ടിച്ച് ദിലീപ് - ദിലീപിന്‍റെ ആദ്യ ഒടിടി റിലീസ്‌

Keshu Ee Veedinte Nadhan trailer : ദിലീപ്‌-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന കേശു ഈ വീടിന്‍റെ നാഥന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സന്തോഷവും ദു:ഖവും ഇടകലര്‍ന്ന ഒരു കുടുംബാന്തരീക്ഷത്തിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്ന ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Keshu Ee Veedinte Nadhan trailer  Dileep movie Keshu  രണ്ട് ഗെറ്റപ്പിലും ഞെട്ടിച്ച് ദിലീപ്  ദിലീപ്‌-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന കേശു ഈ വീടിന്‍റെ നാഥന്‍ ട്രെയ്‌ലര്‍  Dileep Urvashi pairs in Nadirsha movie  Keshu Ee Veedinte Nadhan cast and crew :  ദിലീപിന്‍റെ ആദ്യ ഒടിടി റിലീസ്‌  Latest Dileep movie news
Keshu Ee Veedinte Nadhan trailer : 12 കോടി ലോട്ടറി അടിച്ചു! രണ്ട് ഗെറ്റപ്പിലും ഞെട്ടിച്ച് ദിലീപ്

By

Published : Dec 15, 2021, 10:43 AM IST

Keshu Ee Veedinte Nadhan Official Trailer : ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നര്‍മ്മവും സന്തോഷവും ദു:ഖവും ഇടകലര്‍ന്ന ഒരു കുടുംബാന്തരീക്ഷത്തിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്ന ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ദിലീപ്‌, ഉര്‍വശി, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ ഉള്‍പ്പെടുത്തി പുറത്തിറക്കിയ 2.58 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ദിലീപ്‌ തന്നെയാണ് ഹൈലൈറ്റാകുന്നത്. രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലാണ് ട്രെയ്‌ലറില്‍ ദിലീപ്‌ പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്‍റെ ചെറുപ്പകാലവും പ്രായമേറിയ കാലഘട്ടവുമാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്.

Dileep Urvashi pairs in Nadirsha movie : നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആയാണ്‌ പുറത്തിറങ്ങുന്നത്. 68 കാരന്‍റെ വേഷമാണ് ചിത്രത്തില്‍ ദിലീപിന്. ദിലീപിന്‍റെ ഭാര്യ വേഷത്തില്‍ ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Keshu Ee Veedinte Nadhan cast and crew : ദിലീപ്, ഉര്‍വ്വശി എന്നിവരെ കൂടാതെ സലിം കുമാര്‍, സിദ്ദിഖ്‌, അനുശ്രീ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ഹരീഷ്‌ കണാരന്‍, കോട്ടയം നസീര്‍, ശ്രീജിത്ത് രവി, ഗണപതി, പ്രജോദ്‌ കലാഭവന്‍, സാദിഖ്‌, ബിനു അടിമാലി, ഏലൂര്‍ ജോര്‍ജ്, രമേശ്‌ കുറുമശ്ശേരി, അരുണ്‍ പുനലൂര്‍, നന്ദു പൊതുവാള്‍, കൊല്ലം സുധി, അര്‍ജുന്‍, ഷൈജോ അടിമാലി, ഹുസൈന്‍ ഏലൂര്‍, സ്വാസിക, വൈഷ്‌ണവി, മഞ്ജു പത്രോസ്‌, സീമ ജി. നായര്‍, നേഹ റോസ്‌, അശ്വതി, വത്സല മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ദേശീയ പുരസ്‌കാര ജേതാവ് സജീവ്‌ പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. അനില്‍ നായരുടേതാണ് ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്‍, നാദിര്‍ഷ, ജ്യോതിഷ്‌ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Dileep's first OTT release movie : നേരത്തെ തിയേറ്റര്‍ റിലീസായിരിക്കുമെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നെങ്കിലും ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡിസംബര്‍ 31ന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ചിത്രം റിലീസിനെത്തും. ദിലീപിന്‍റെ ആദ്യ ഒടിടി റിലീസ്‌ ചിത്രം കൂടിയാണിത്.

ദിലീപും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അമര്‍ അക്‌ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് കേശു ഈ വീടിന്‍റെ നാഥന്‍.

Also Read : Managers shares Samantha s health update : സാമന്ത ആശുപത്രിയില്‍? കൊവിഡ്‌ പരിശോധനയും നടത്തി; വിശദീകരണവുമായി മാനേജര്‍

ABOUT THE AUTHOR

...view details