നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രിൽ മൂന്നിലേക്ക് മാറ്റി. വാദം പറയാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് കേസ് രേഖയുടെ ഭാഗമാണോ തൊണ്ടിമുതലാണോ എന്നാണ് കോടതി പ്രധാനമായും പരിശോധിക്കുക. തെളിവു നിയമപ്രകാരം മെമ്മറി കാർഡ് രേഖയുടെ ഗണത്തിൽപ്പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം പകർപ്പ് ലഭിക്കാൻ ഹർജിക്കാരന് അർഹതയുണ്ടെന്നുമാണ് ദിലീപിൻ്റെവാദം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിൻ്റെപകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്.