കേരളം

kerala

ETV Bharat / sitara

നടിയെ ആക്രമിച്ച കേസ്;  ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല - ദിലീപ്

സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍.

dileep1

By

Published : Apr 3, 2019, 12:06 PM IST

Updated : Apr 3, 2019, 2:39 PM IST

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്‍റെ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍ റെസത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ജനുവരി 22നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അത് സംശയകരമാണെന്നുമാണ് ദിലീപിന്‍റെ വാദം. ശബ്ദത്തിന്‍റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി ദൃശ്യങ്ങള്‍ വേണമെന്നുമാണ് ദിലീപിന്‍റെ ഹര്‍ജി. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും നടിക്ക് സ്വതന്ത്രമായി മൊഴി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ല
Last Updated : Apr 3, 2019, 2:39 PM IST

ABOUT THE AUTHOR

...view details