കേരളം

kerala

ETV Bharat / sitara

ഭർത്താവുമായി പിരിയാൻ കാരണം കനികയെന്ന് മാധ്യമങ്ങൾ; പ്രതികരണവുമായി ദിയ മിർസ

ഒരു നുണ സ്ഥിരീകരിക്കാന്‍ മറ്റൊരു സ്ത്രീയുടെ പേര് നിരുത്തരവാദപരമായി ഉപയോഗിക്കുന്നത് തനിക്ക് സമ്മതിച്ച് തരാനാവില്ലെന്ന് ദിയ മിര്‍സ.

കനിക

By

Published : Aug 3, 2019, 4:14 PM IST

ബോളിവുഡ് നടി ദിയ മിർസയും സാഹില്‍ സംഘയും വേർപിരിയുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വിവാഹമോചനത്തിന് ഒരുങ്ങുന്ന വിവരം ദിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇപ്പോൾ ഇരുവരും പിരിയാനുള്ള കാരണം എഴുത്തുകാരിയായ കനിക ദില്ലൻ ആണെന്നും കനികയും സഹിലും തമ്മിലുള്ള അടുപ്പമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നുമുള്ള ഗോസിപ്പുകളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കനികയും ദിയയും. 'സാഹിലുമായുള്ള എന്‍റെ വേര്‍പിരിയലിനെക്കുറിച്ച് ചില പ്രത്യേക വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന എല്ലാത്തരം ഊഹക്കച്ചവടങ്ങള്‍ക്കും വ്യക്തത വരുത്താനും അവ അവസാനിപ്പിക്കാനുമാണ് ഈ ട്വീറ്റ്. ഒരു നുണ സ്ഥിരീകരിക്കാന്‍ മറ്റൊരു സ്ത്രീയുടെ പേര് നിരുത്തരവാദപരമായി ഉപയോഗിക്കുന്നത് എനിക്ക് സമ്മതിച്ച് തരാനാവില്ല. ആരോപണവിധേയമായ റിപ്പോര്‍ട്ടുകളില്‍ യാതൊരു സത്യവുമില്ല. മാത്രമല്ല സാഹിലും ഞാനും വേര്‍പിരിയുന്നതില്‍ മൂന്നാമതൊരു വ്യക്തിക്ക് പങ്കില്ല', ദിയ ട്വിറ്ററില്‍ കുറിച്ചു.

കനികയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'ചിരിപ്പിക്കുന്ന-നിന്ദ്യമായ-നിരുത്തരവാദപരമായ കാര്യം. എന്‍റെ ജീവിതത്തില്‍ ദിയയേയോ, സാഹിലിനെയോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല', കനിക കുറിച്ചു. കനികയും ഈയടുത്താണ് ഭർത്താവും സംവിധായകനുമായ പ്രകാശ് കോവെലമുടിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത്. ഇതാണ് ഗോസിപ്പുകൾക്ക് തുടക്കം കുറിച്ചത്.

ABOUT THE AUTHOR

...view details