ധനുഷ് നായകനാവുന്ന കാർത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' ഓൺലൈൻ റിലീസിന് മുമ്പേ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ. ടെലഗ്രാമിലും തമിഴ് റോക്കേഴ്‌സിലുമാണ് ചിത്രത്തിന്‍റെ പതിപ്പ് പ്രചരിക്കുന്നത്. വെള്ളിയാഴ്‌ച ഉച്ചക്ക് 12.30ഓടെയാണ് നെറ്റ്ഫ്ലിക്‌സിൽ ചിത്രം പ്രദർശനത്തിനെത്തിയത്.
നെറ്റ്ഫ്ലിക്‌സ് സസ്‌ക്രൈബേഴ്‌സ് ചിത്രം കണ്ട് തീരുന്നതിന് മുമ്പേ ചിത്രം ടെലഗ്രാമിലും തമിഴ് റോക്കേഴ്‌സിലും പ്രചരിച്ചു. ധനുഷും മലയാളികളുടെ പ്രിയപ്പെട്ട നടൻ ജോജു ജോർജും ഒപ്പം ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ജഗമേ തന്തിരം.
READ MORE:'സൂപ്പര്‍ ഡാ തമ്പി...', ധനുഷിന് തമിഴില്‍ ആശംസകള്‍ നേര്‍ന്ന് റൂസോ ബ്രദേഴ്‌സ്
ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒടിടി റിലീസിന് തീരുമാനിക്കുകയായിരുന്നു. 190 രാജ്യങ്ങളിലായി 17 ഭാഷകളിൽ മൊഴിമാറ്റിയാണ് ജഗമേ തന്തിരം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിൽ ഗെയിം ഓഫ് ത്രോൺസിലൂടെ ലോകമെമ്പാടും പ്രശസ്‌തനായ സ്കോട്ടിഷ് നടൻ ജെയിംസ് കോസ്മോയും മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
READ MORE:190 രാജ്യങ്ങൾ, 17 ഭാഷകൾ... ഒരേയൊരു സുരുളി; 'ജഗമേ തന്തിര'ത്തിന് ഇനി ദിവസങ്ങൾ മാത്രം