വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'എന്നൈ നോക്കി പായും തോട്ട'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്റ്റംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ ഗൗതം മേനോൻ അറിയിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനം; 'എന്നൈ നോക്കി പായും തോട്ട' ട്രെയിലർ പുറത്ത് - dhanush meghna aakash
ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം 2016ല്‍ തന്നെ ആരംഭിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്
ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം 2016ല്‍ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്‍റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്‍റര്‍ടെയ്ന്‍മെന്‍റ്സും എക്‌സേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ 'മറുവാര്‍ത്തൈ പേസാതെ' എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഡര്‍ബുക്ക ശിവ സംഗീതം നല്‍കിയ ഗാനം ഒരു കോടിയിലധികം ആളുകൾ യൂട്യൂബില്‍ കണ്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്ന് പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുന്നത് ഒന്‍ട്രാഗാ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ യൂട്യൂബ് ചാനലില്‍ നിന്ന് തന്നെയാണ്.