കേരളം

kerala

ETV Bharat / sitara

'ദി ഗ്രേ മാന്‍'; ധനുഷിന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി - ധനുഷ്

നുഷിന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് 'ദി ഗ്രേ മാന്‍'.

dhanush  the grey man  shooting wrapped  ദി ഗ്രേ മാന്‍  ധനുഷ്  റൂസ്സോ സഹോദരന്മാർ
'ദി ഗ്രേ മാന്‍'; ധനുഷിന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി

By

Published : Jul 31, 2021, 8:33 PM IST

ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാന്‍' ഷൂട്ടിങ് പൂർത്തിയായി. അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ സഹോദരന്മാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേ മാൻ. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ വിവരം സംവിധായകർ തന്നെയാണ് അറിയിച്ചത്. ലോസ് ആഞ്ചലസിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിലെ ധനുഷിന്‍റെ രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.

മാർക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം ഹോളിവുഡ് താരങ്ങളായ ക്രിസ് ഇവാന്‍സും റയാന്‍ ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Also Read: അവഞ്ചേഴ്‌സ് സംവിധായകരുടെ പുതിയ സിനിമയില്‍ നടന്‍ ധനുഷും

നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമായ 'ദി ഗ്രേ മാന്‍' ഒരു സ്പൈ ത്രില്ലർ ആയിരിക്കും. ധനുഷിന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് 'ദി ഗ്രേ മാന്‍'. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത 'ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍' എന്ന ചിത്രമായിരുന്നു ധനുഷിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം. സിനിമ 2022ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details