ഗൗതം മേനോന്‍റെ 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീട്ടിവച്ചു. ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് നീട്ടിവച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
'നിങ്ങള്‍ ക്ഷമിക്കണം'; എന്നൈ നോക്കി പായും തോട്ട റിലീസ് വീണ്ടും മാറ്റിവച്ചു - goutham menon movies
ഇത്രയും കാലം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് ചിത്രത്തിന്‍റെ നിർമാതാവ് പി മദൻ പറഞ്ഞു.
'സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്റ്റംബര്‍ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു', നിര്‍മാതാവ് പി മദന്‍ പറഞ്ഞു.
2016 മാര്‍ച്ച് മാസത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ഗൗതം മേനോന്‍റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഗ എന്‍റര്‍ടയ്ന്‍മെന്‍റാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമയുടെ റിലീസ് നീണ്ടു പോയി. ചിത്രത്തിലെ ഗാനങ്ങള്‍ ഒന്നര വര്‍ഷം മുന്‍പ് പുറത്തിറങ്ങിയിരുന്നു. ഡര്‍ബുക്ക ശിവ ഒരുക്കിയ ഗാനങ്ങള്‍ മികച്ച പ്രതികരണമാണ് നേടിയത്.