ചെന്നൈ: ഇളയ സൂപ്പര്‍സ്റ്റാര്‍ പട്ടം തനിക്ക് വേണ്ടെന്ന് നടന്‍ ധനുഷ്. പുതിയ ചിത്രമായ 'പട്ട'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇളയ സൂപ്പര്‍സ്റ്റാര്‍ പദവി താരത്തിന് മേല്‍ ചാര്‍ത്തപ്പെട്ടത്. എന്നാല്‍ പേര് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ആരാധകരോടായി താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
എന്നെ അങ്ങനെ വിളിക്കരുത്; ആരാധകരോട് ധനുഷ് - ധനുഷ്
ധനുഷിന്‍റെ ഭാര്യാപിതാവ് കൂടിയായ രജനീകാന്താണ് തമിഴകത്തെ 'സൂപ്പര്‍സ്റ്റാര്‍' ആയി അറിയപ്പെടുന്നത്.
ആരാധകര്‍ സംഘടിപ്പിച്ച മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു താരജാഡകളില്ലാതെ ധനുഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കള്‍ എല്ലാം ധനുഷിനെ വച്ച് സിനിമ നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. ഏത് കഥാപാത്രത്തെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് കൊണ്ടാണത്. അധികം വൈകാതെ അദ്ദേഹം ഇളയ സൂപ്പര്‍ സ്റ്റാര്‍ ആയി മാറും എന്ന് ചടങ്ങില്‍ സംസാരിച്ച നിര്‍മ്മാതാവ് തനു പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആ വിളിയെക്കാള്‍ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് താരം തുറന്ന് പറഞ്ഞത്.
ധനുഷിന്‍റെ ഭാര്യാപിതാവ് കൂടിയായ രജനീകാന്താണ് തമിഴകത്തെ 'സൂപ്പര്‍സ്റ്റാര്‍' ആയി അറിയപ്പെടുന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ആനന്ദ് എല്‍ റായ് ചിത്രത്തിലൂടെ ബോളിവുഡിലെ തന്‍റെ മൂന്നാമത്തെ ചിത്രത്തിന് ഒരുങ്ങുകയാണ് ധനുഷ് ഇപ്പോൾ.