കേരളം

kerala

ETV Bharat / sitara

ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസ അറിയിച്ച് ദീപിക ; വൈറലായി വീഡിയോ - Shehnaaz Gill

2018ലാണ് രൺവീറും ദീപികയും വിവാഹിതരായത്.

deepika padukone wishes ranveer singh happy birthday  deepika padukone  ranveer singh  birthday  ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസ അറിയിച്ച് ദീപിക  വൈറലായി വീഡിയോ  ദീപിക  ദീപിക പദുകോൺ  രൺവീർ സിങ്  ട്വഡ കുത്താ ടൊമ്മി..സഡാ കുത്താ കുത്താ  ഷഹ്നാസ് ഗില്ല്  യശ്‌രാജ് മുഖതെ  Shehnaaz Gill  Yashraj Mukhate
ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസ അറിയിച്ച് ദീപിക

By

Published : Jul 6, 2021, 9:58 PM IST

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമായി ദീപിക പദുകോൺ രൺവീർ സിങ്ങിന് നൽകിയ പിറന്നാൾ ആശംസ. വൈറലായ ട്വഡ കുത്താ ടൊമ്മി സഡാ കുത്താ കുത്താ എന്ന ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോ പങ്കിട്ടുകൊണ്ടാണ് ദീപിക തന്‍റെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസ എന്നാണ് വീഡിയോയ്ക്ക് അടിയിൽ ദീപിക കുറിച്ചത്.

ഇളംപച്ച നിറത്തിലെ ക്രോപ്പ്ഡ് സ്വെറ്റ് ഷർട്ടും ട്രൗസറും സ്നീക്കറുമാണ് വീഡിയോയിൽ ദീപികയുടെ വേഷം. എന്നാൽ വെള്ള നിറത്തിലുള്ള ടീ-ഷർട്ടും ട്രൗസറും സ്നീക്കറുമാണ് രൺവീർ ധരിച്ചിരിക്കുന്നത്. രൺവീറിന്‍റെ ഫാഷൻ സെൻസ് സിനിമാമേഖലയിലും ഫാഷൻ മേഖലയിലും എന്നും ട്രെൻഡിങ് ആകാറുണ്ട്. 2018ലാണ് രൺവീറും ദീപികയും വിവാഹിതരായത്.

Also Read: ഹാപ്പി ബർത്ത്ഡേ രൺവീർ സിങ്

ബിഗ് ബോസ് മത്സരത്തിനിടെ ഷഹ്നാസ് ഗില്‍ പറഞ്ഞ വൈറലായ ഡയലോഗാണ് ട്വഡ കുത്താ ടൊമ്മി.സഡാ കുത്താ കുത്താ എന്നത്. ഡയലോഗിനെ യശ്‌രാജ് മുഖതെ ഗാനമാക്കി മാറ്റുകയായിരുന്നു.

ABOUT THE AUTHOR

...view details