ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധുവിനെയും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്ത്രീശാക്തീകരണം ലക്ഷമാക്കിയുള്ള പദ്ധതിക്ക് മുന്‍കൈയെടുക്കുന്നത്.
ലക്ഷ്യം സ്ത്രീശാക്തീകരണം: 'ഭാരത് ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ദീപികയും പി. വി സിന്ധുവും - deepika padukone pv sindhu
രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
ഈ പദ്ധതിയിലൂടെ രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്‍റെ 57ാമത് എഡിഷനിലാണ് 'ഭാരത് കി ലക്ഷ്മി' പദ്ധതി പ്രഖ്യാപിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി ദീപികയെയും പി.വി സിന്ധുവിനെയും ഉൾക്കൊള്ളിച്ച് കൊണ്ട് പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയും പുറത്തിറക്കിയിരുന്നു. ''കഴിവ്, നിശ്ചയദാര്‍ഢ്യം, ഉറച്ചതീരുമാനം, സമര്‍പ്പണം എന്നിവ ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. ഈ വീഡിയോയിലൂടെ പി.വി സിന്ധുവും ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി' ആഘോഷിക്കേണ്ടതിന്‍റെ സന്ദേശം മികച്ചരീതിയില്‍ പകരുന്നുണ്ട്''- വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ട് പ്രധാനമന്ത്രി കുറിച്ചു.
പദ്ധതിക്ക് പിന്തുണയറിയിച്ച് ദീപികയും സിന്ധുവും രംഗത്തെത്തിയിരുന്നു. ഈ ദീപാവലിയില്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപിക ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ സമൂഹം വളരുകയാണെന്നും അവരുടെ നേട്ടങ്ങള്‍ക്കും അഭിമാനത്തിനും ഇടം നല്‍കുന്നുവെന്നും പി. വി സിന്ധു പറഞ്ഞു.