ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിജയ് ദേവരക്കോണ്ട, രാഷ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിൻ്റെ മലയാളം, തെലുങ്ക് ടീസറുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കന്നട, തമിഴ് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.
വിപ്ലവവും പ്രണയവും പറയാൻ 'ഡിയർ കോമ്രേഡ്'; വിജയ് ദേവരക്കോണ്ട ചിത്രത്തിൻ്റെ ടീസറെത്തി - ഡിയർ കോമ്രേഡ്
ഭരത് കമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്യാംപസ് വിപ്ലവ-പ്രണയകഥയാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഭരത് കമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്യാംപസ് വിപ്ലവ-പ്രണയകഥയാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സിഡ് ശ്രീരാം ആലപിച്ച മധു പോലെ പെയ്ത മഴയിൽ എന്ന ഗാനത്തിൻ്റെ അകമ്പടിയോടെ എത്തിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
'ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് ' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്. മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുജിത്ത് സാരംഗ് ഛായാഗ്രഹണവും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. മെയ് 31ന് നാല് ഭാഷകളിലായിഡിയർ കോമ്രേഡ് തിയേറ്ററുകളിലെത്തും.