കേരളം

kerala

ETV Bharat / sitara

ഹൃദയം കവരാൻ 'ദർശന'യെത്തി ; വേറിട്ട ലുക്കില്‍ പ്രണവ്

ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം

darshana song from hridayam movie out  darshana song  hridayam movie  ഹൃദയം സിനിമ  ദർശന ഗാനം  വിനീത് ശ്രീനിവാസന്‍  പ്രണവ് മോഹൻലാല്  ദർശന രാജേന്ദ്രൻ
ഹൃദയം കവരാൻ ദർശന എത്തി

By

Published : Oct 25, 2021, 9:19 PM IST

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയത്തിലെ ആദ്യ ഗാനം പുറത്ത്. ദർശന എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ പ്രണവ് മോഹൻലാലും ദർശന രാജേന്ദ്രനുമാണ് ജോടികൾ. കോളജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന മനോഹര പ്രണയ ഗാനമാണ് ദർശന.

ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലും റോളിലുമാണ് ഗാനത്തിൽ പ്രണവ് മോഹൻലാൽ എത്തിയിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അരുൺ ആലത്തിന്‍റെ വരികൾ ഹിഷാം അബ്ദുള്‍ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Also Read: ഹൃദയം കവരാൻ ഹൃദയത്തിലെ 'ദർശന...';ഗാനം നാളെയെത്തും

ഗാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡി ആയും പുറത്തിറക്കുന്നുണ്ട്. പ്രണവ് മോഹൻലാലിനും ദർശന രാജേന്ദ്രനുമൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ജേക്കബിന്‍റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details