കേരളം

kerala

ETV Bharat / sitara

ഹൃദയം കവരാൻ ഹൃദയത്തിലെ 'ദർശന...';ഗാനം നാളെയെത്തും - hridayam movie

ഒക്‌ടോബർ 25നാണ് ഗാനം റിലീസ് ചെയ്യുക.

darsana song teaser out  ദർശന  ഹൃദയം  ഹൃദയം സിനിമ വാർത്ത  hridayam  hridayam movie  darsana song
ഹൃദയം കവരാൻ ഹൃദയത്തിലെ 'ദർശന...';ഗാനം നാളെയെത്തും

By

Published : Oct 24, 2021, 7:16 PM IST

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ആദ്യ ഗാനത്തിന്‍റെ ടീസർ പുറത്ത്. 'ദർശന…' എന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒക്‌ടോബർ 25നാണ് ഗാനം റിലീസ് ചെയ്യുക.

സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡി ആയും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍.

ചിത്രത്തിന്‍റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും ഗാനത്തിന്‍റെ ഷൂട്ടിങ്ങും ഉൾപ്പെടുത്തിയാണ് ഗാനത്തിന്‍റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജേക്കബിന്‍റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details