കേരളം

kerala

ETV Bharat / sitara

'ബാഷ' ലുക്കിലുള്ള തലൈവർ; ദീപാവലി ആശംസകളുമായി 'ദര്‍ബാര്‍' പോസ്റ്റര്‍ ഇറങ്ങി - AR Murugadoss posted darbar poster latest

'ദര്‍ബാറിന്‍റെ' സംവിധായകൻ മുരുഗദോസാണ് രജനീകാന്തിന്‍റെ 'ബാഷ' ലുക്കിലുള്ള പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. സൂപ്പർസ്റ്റാറിനൊപ്പം നയൻതാര നായികയായെത്തുന്ന ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.

'ബാഷ' ലുക്കിൽ 'ദര്‍ബാര്‍'

By

Published : Oct 26, 2019, 8:13 PM IST

Updated : Oct 26, 2019, 8:31 PM IST

ദീപാവലി ആശംസകളുമായി 'ദര്‍ബാര്‍' എത്തി. കൈയ്യില്‍ തോക്കും പിടിച്ചുള്ള സ്റ്റൈലിഷ് ലുക്കിലാണ് 'ദര്‍ബാറി'ന്‍റെ പുതിയ പോസ്റ്ററിൽ തലൈവർ രജനീകാന്ത്. എവർഗ്രീൻ ഹിറ്റ് ചിത്രം ബാഷയിലെ രജനീ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്‍റെ സംവിധായകൻ എ. ആര്‍. മുരുഗദോസ് തന്നെയാണ് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

25 വര്‍ഷത്തിനു ശേഷം തലൈവർ പൊലീസ് വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ആക്ഷന്‍ ത്രില്ലറായ രജനി ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ്. 'പേട്ട'ക്ക് ശേഷം അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന രജനീ ചിത്രം കൂടിയാണിത്. പ്രകാശ്‌ രാജ്, സൂരി, യോഗി ബാബു, ഹരീഷ് ഉത്തമൻ, നിവേദിത തോമസ് തുടങ്ങിയ വൻ താരനിര തന്നെ ദര്‍ബാറില്‍ അണിനിരക്കുന്നു. രജനീകാന്ത്- അക്ഷയ്‌കുമാർ ഒന്നിച്ച '2.0'യുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിൽ പൊലീസ് യൂണിഫോമിലുള്ള സൂപ്പർസ്റ്റാറിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ പൊങ്കല്‍ റിലീസായി ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

Last Updated : Oct 26, 2019, 8:31 PM IST

ABOUT THE AUTHOR

...view details