കേരളം

kerala

ETV Bharat / sitara

നൃത്തച്ചുവടുകളുമായി ദുൽഖറും അമാലും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ - dulquer salmaan

ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ചേർന്നുള്ള ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറല്‍.

DQ1

By

Published : Mar 18, 2019, 11:33 PM IST


മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ മുൻപന്തിയിലാണ് ദുൽഖർ സൽമാൻ. ദുൽഖറിനെപ്പോലെ തന്നെ ആരാധകരുണ്ട് ഭാര്യ അമാൽ സൂഫിയക്കും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർ ആഘോഷമാക്കാറുമുണ്ട്. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖറും അമാലുമൊന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ്. ഒരു ആഘോഷപരിപാടിക്കിടെയാണ് മലയാളികളുടെ കുഞ്ഞിക്കയും ബീവിയും വേദിയില്‍ ഒന്നിച്ച്‌ ചുവടു വയ്ക്കുന്നത്.

ഏതാനും ഹിന്ദി ഗാനങ്ങൾക്കൊപ്പം ബാംഗ്ലൂര്‍ ഡെയ്‌സിലെ മാംഗല്ല്യം തന്തുനാനേന എന്ന ഗാനത്തിനും അമാലും ദുൽഖറും നൃത്തം ചെയ്യുന്നുണ്ട്. ദുൽഖറിനെ കടത്തിവെട്ടും അമാലിൻ്റെ ഡാൻസ് എന്നാണ് ആരാധകരുടെ കമൻ്റ്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

നീണ്ട ഇടവേളക്ക് ശേഷം ദുൽഖർ നായകനാകുന്ന മലയാള ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ' അടുത്ത മാസം 12ന് തീയറ്ററുകളിലെത്തുകയാണ്. കൂടാതെ ദുൽഖർ, സോനം കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'ദി സോയാ ഫാക്ടർ' ജൂണ്‍ 14ന് റിലീസിനെത്തുന്നുണ്ട്. 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന തമിഴ് ചിത്രവും തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.


ABOUT THE AUTHOR

...view details