രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം എന്നിവയോടനുബന്ധിച്ച് നടൻ മാധവൻ ഇന്നലെ ഇൻസ്റ്റഗ്രാമിൽ തന്‍റെ കുടുംബ ചിത്രം പങ്ക് വച്ചിരുന്നു. അച്ഛനോടും മകനോടുമൊപ്പം ഇരിക്കുന്ന ചിത്രമാണ് മാധവൻ തന്‍റെ ആശംസയോടൊപ്പം പോസ്റ്റ് ചെയ്തത്. വീട്ടിലെ പൂജാമുറിൽ മൂന്ന് തലമുറക്കാർ ഇരിക്കുന്ന ചിത്രത്തിന് ആരാധകർ കയ്യടിച്ചപ്പോള്‍ മറ്റൊരു കൂട്ടം ആളുകൾ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
വീട്ടിലെ പൂജാ മുറിയിൽ ഗണപതിയും കുരിശും: നടൻ മാധവന് ട്രോളും വിമർശനവും - മാധവൻ വിമർശനങ്ങൾ
രക്ഷാ ബന്ധന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ച ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുള്ള മുറിയില്‍ മാധവന്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതായിരുന്നു വിമര്‍ശകരെ പ്രകോപിപ്പിച്ചത്.
മാധവൻ പങ്കുവച്ച ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഗണപതിയുടെ വിഗ്രഹത്തിന് അരികിലിരിക്കുന്ന ഒരു കുരിശിലേക്കാണ് ഒരു കൂട്ടം ആളുകളുടെ ശ്രദ്ധ പതിഞ്ഞത്. ഇതാണ് വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയത്. ''ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ പള്ളികളിൽ ഹിന്ദു ദൈവങ്ങൾ ഉണ്ടാവാറുണ്ടോ?'' എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ.
എന്നാല്‍ വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാധവനും എത്തി. “നിങ്ങളെപ്പോലുള്ള ആളുകൾ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമല്ല. നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെ. നിങ്ങളുടെ അസുഖത്തിന്‍റെ തിമിരം കൊണ്ടാവാം, അവിടെ (പൂജാ മുറിയിൽ) ഉള്ള സുവർണ്ണ ക്ഷേത്രത്തിന്‍റെ പടം നിങ്ങൾ കാണാതെ പോയതും ഞാൻ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും,” മാധവൻ മറുപടി കുറിപ്പിൽ പറഞ്ഞു. മറ്റ് വിശ്വാസങ്ങളെ ബഹുമാനിക്കാനാണ് താന്‍ ചെറുപ്പം മുതല്‍ പഠിച്ചതെന്നും എന്‍റെ മകനും അത് തന്നെ പിന്തുടരുമെന്നാണ് എന്‍റെ വിശ്വാസമെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.