ചെന്നൈ:സംവിധായകൻ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കുമെതിരെ പരാതി. ഇരുവരും സംയുക്തമായി ആരംഭിച്ച 'റൗഡി പിക്‌ചേഴ്‌സ്' എന്ന സിനിമ നിർമാണ കമ്പനി റൗഡികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് സാലിഗ്രാമം സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ കണ്ണൻ എന്നയാളാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി നൽകിയത്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
റൗഡികളെ പിടികൂടാൻ തമിഴ്‌നാട് പൊലീസ് വിവിധ മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ചേർന്ന് ആരംഭിച്ച റൗഡി പിക്‌ചേഴ്‌സ് കമ്പനി റൗഡികളെ പ്രോത്സാഹിപ്പിക്കുന്നതാണ്. റൗഡി പിക്‌ചേഴ്‌സ് എന്ന പേര് സമൂഹത്തിനും ജനങ്ങൾക്കും ഭീഷണിയാണെന്നും പരാതിയിൽ കണ്ണൻ ആരോപിച്ചു.