ലോക പ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ടെനെറ്റ്'. സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയില്‍ എത്തിയിരിക്കുകയാണ് നോളനിപ്പോൾ. ജോണ്‍ ഡേവിഡ് വാഷിങ്ങ്ടണ്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'ടെനെറ്റി'നായി ക്രിസ്റ്റഫർ നോളൻ മുംബൈയില്‍ - tenet christopher nolan
ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരങ്ങളിലാണ് ഷൂട്ടിങ് നടക്കുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 10 ദിവസത്തെ ഷൂട്ടിങ്ങാണ് മുംബൈയിലുണ്ടാവുക.
ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരങ്ങളിലാണ് ഷൂട്ടിങ് നടക്കുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 10 ദിവസത്തെ ഷൂട്ടിങ്ങാണ് മുംബൈയിലുണ്ടാവുക. റോബർട്ട് പാറ്റിൻസാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോളനൊപ്പം റോബര്‍ട്ട് പാറ്റിന്‍സനും ഡിംപിള്‍ കപാഡിയയും നില്‍ക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. നോളന്‍റെ ഓസ്കാർ നോമിനേറ്റഡ് ചിത്രമായ ഡൻകിർകിന്‍റെ തുടർച്ചയാണ് ടെനെറ്റ് എന്നാണ് റിപ്പോർട്ടുകൾ. കെന്നെത്ത് ബ്രാണ, മൈക്കിൾ കെയ്ൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.