അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി റുമി ജഫ്രെ ഒരുക്കുന്ന ചിത്രമാണ് 'ചെഹരേ'. ചിത്രത്തില്‍ വക്കീലായി എത്തുന്ന ബിഗ് ബിയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. താരത്തിന്‍റെ വേറിട്ട ലുക്ക് പ്രേക്ഷകരില്‍ കൗതുകമുണർത്തുകയാണ്.
സ്റ്റൈലിഷ് ലുക്കില്‍ ബിഗ് ബി; ചെഹരേ ഫസ്റ്റ് ലുക്ക് - അമിതാഭ് ബച്ചൻ
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’.
![സ്റ്റൈലിഷ് ലുക്കില്‍ ബിഗ് ബി; ചെഹരേ ഫസ്റ്റ് ലുക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3265012-868-3265012-1557720513440.jpg)
സ്യൂട്ടും മഫ്ലറും നീളൻ ഷാളും ധരിച്ച്, തലയില്‍ കമ്പിളി കൊണ്ടുള്ള തൊപ്പിയുമിട്ട് നില്‍ക്കുന്ന ബച്ചൻ. അറ്റത്തായി കെട്ടി വച്ചിരിക്കുന്ന നീളൻ താടിയാണ് ലുക്കിന്‍റെ ഹൈലൈറ്റ്. പുറത്ത് വിട്ട് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് 76കാരനായ ബിഗ് ബിയുടെ ഈ സ്റ്റൈലിഷ് ലുക്ക്.
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. മിസ്റ്ററി ത്രില്ലർ ഗണത്തിലാണ് ചിത്രമൊരുക്കുന്നത്. ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്‍റെ നിർമ്മാതാവ്. മേയ് പത്തിന് ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 2020 ഫെബ്രുവരി 21 നാണ് 'ചെഹരേ'യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.