കേരളം

kerala

ETV Bharat / sitara

കഥാപാത്രങ്ങൾ ജീവിതത്തിലും ഒന്നിക്കുകയാണ്... നടി ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി - wedding

സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി. 'സ്വന്തം സുജാത' പരമ്പരയില്‍ ചന്ദ്രയും ടോഷും മുഖ്യ കഥാപാത്രങ്ങളായി വേഷമിടുകയാണ്‌.

ent  Chandra Lakshman and Tosh Christy got married  Serial actors Chandra Lakshman and Tosh Christy got married  Chandra Lakshman and Tosh Christy  നടി ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി  ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി  'സ്വന്തം സുജാത' പരമ്പരയില്‍ ചന്ദ്രയും ടോഷും  'സ്വന്തം സുജാത' പരമ്പരയില്‍ ചന്ദ്രയും ടോഷും  ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി  കായംകുളം കൊച്ചുണ്ണി  സ്വന്തം സുജാത  Chandra Lakshman Tosh Christy wedding  Chandra Lakshman Tosh Christy  ചന്ദ്ര ലക്ഷ്‌മണ ടോഷ് ക്രിസ്‌റ്റി വിവാഹം  entertainment  entertainment news  celebrity  celebrity news  wedding  celebrity wedding
നടി ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി

By

Published : Nov 10, 2021, 4:04 PM IST

സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

'കായംകുളം കൊച്ചുണ്ണി' സീരിയലിലൂടെ ടോഷ് ക്രിസ്‌റ്റിയും 'സ്വന്തം സുജാത', 'സ്വന്തം' എന്നീ പരമ്പരകളിലൂടെ ചന്ദ്ര ലക്ഷ്‌മണും പ്രേക്ഷകര്‍ക്ക് സുപരിചിതരായി. 'സ്വന്തം സുജാത' പരമ്പരയില്‍ ഇരുവരും മുഖ്യ കഥാപാത്രങ്ങളായി വേഷമിടുകയാണിപ്പോള്‍. ഈ പരമ്പരയിലൂടെ ചന്ദ്രയും ടോഷും പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

മലയാളം, തമിഴ്‌ ഉള്‍പ്പെടെ നിരവധി പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള ചന്ദ്ര ലക്ഷ്‌മണ തിരുവനന്തപുരം സ്വദേശിനിയും ടോഷ് ക്രിസ്‌റ്റി തൃശൂര്‍ സ്വദേശിയുമാണ്. സീരിയല്‍ സെറ്റില്‍ വെച്ചുള്ള പരിചയം ഇരുവരെയും കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ആ പരിചയം പിന്നീട് പ്രണയത്തിലേയ്‌ക്ക് വഴിമാറി. പ്രണയം വിവാഹത്തിലേക്കും. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് തങ്ങളുടേതെന്ന് ചന്ദ്ര ലക്ഷ്‌മണ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിസ്‌റ്റ് എന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്ന ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായതെന്നും വീട്ടുകാര്‍ക്ക് ഇഷ്‌ടമായെന്നും ചന്ദ്ര ലക്ഷ്‌മണ പറഞ്ഞിരുന്നു. ടോഷിന്‍റെ വീട്ടുകാര്‍ക്ക് തന്നെയും ഇഷ്‌ടമായെന്നും അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നുവെന്നും എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടു പോകാമെന്ന് തീരുമാനിക്കുക ആയിരുന്നുവെന്നും ചന്ദ്ര ലക്ഷ്‌മണ പറഞ്ഞു.

പരസ്‌പരം സംസാരിച്ചപ്പോള്‍ രണ്ടാള്‍ക്കും ഇഷ്‌ടമായി. അദ്ദേഹം നല്ല മനുഷ്യനാണ്. എല്ലാവരെയും സന്തോഷത്തോടെ കൊണ്ടുപോകാന്‍ കഴിവുള്ള വ്യക്തി. അതാണ് എന്നെ ആകര്‍ഷിച്ചത്.- മുന്‍പൊരിക്കല്‍ ചന്ദ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Also Read: 'മരക്കാര്‍' തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസ്? 'മരക്കാര്‍' റിലീസില്‍ വീണ്ടും ട്വിസ്‌റ്റ്

For All Latest Updates

ABOUT THE AUTHOR

...view details