കേരളം

kerala

ETV Bharat / sitara

'കരൺ ജോഹറിന്‍റെ പാവയാകരുത്' ആലിയയെ വിമർശിച്ച് കങ്കണ - ആലിയ ഭട്ട്

സ്ത്രീ ശാക്തീകരണത്തെയും ദേശീയതയേയും കുറിച്ച് പറയുന്ന ചിത്രത്തെ പിന്തുണയ്ക്കാൻ ആലിയ നട്ടെല്ല് വളർത്തണം. നിലപാടില്ലാതെ കരണ്‍ ജോഹറിൻ്റെ പാവയാവുകയാണെങ്കില്‍ ആലിയയെ വിജയിയായി പരിഗണിക്കില്ലെന്നും കങ്കണ.

kangana

By

Published : Feb 9, 2019, 5:11 AM IST

ആലിയ ഭട്ട് കരണ്‍ ജോഹറിൻ്റെ കൈയ്യിലെ കളിപ്പാവയാണെന്ന് നടി കങ്കണ റണൗട്ട്. മണികർണികയുടെ ട്രെയിലർ താൻ ആലിയയ്ക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാൽ ചിത്രത്തെ പ്രൊമോട്ട് ചെയ്യാൻ താരം ഒന്നും ചെയ്തില്ലെന്നും കങ്കണ പറയുന്നു. ആലിയയെ ഫോണ്‍ വിളിച്ച് രൂക്ഷമായ രീതിയില്‍ സംസാരിച്ചതായും കങ്കണ വെളിപ്പെടുത്തി.

ദംഗല്‍, റാസി, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്ക്രീനിംങ്ങിന് താന്‍ എത്തി പിന്തുണ അറിയിച്ചിട്ടും ആമിര്‍ ഖാനോ ആലിയയോ മണികര്‍ണികയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നടി ആരോപിച്ചിരുന്നു. എന്നാൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നും കങ്കണയെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ആലിയയുടെ പ്രതികരണം.

താന്‍ ആലിയയെ വിളിച്ച് അതൃപ്തി അറിയിച്ചതായി കങ്കണ പറഞ്ഞു. ''മണികര്‍ണിക എൻ്റെ മാത്രം സ്വകാര്യ വിവാദമല്ലെന്ന് ഞാന്‍ ആലിയയെ വിളിച്ച് പറഞ്ഞു. ഒരു രാജ്യം മുഴുവന്‍ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ചിത്രത്തെ എന്തുകൊണ്ട് ബോളിവുഡ് പിന്തുണയ്ക്കുന്നില്ല എന്നാണ് എൻ്റെ ചോദ്യം. അവരുടെ ചിത്രങ്ങള്‍ കാണാനും പ്രചരിപ്പിക്കാനും ഞാന്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് എൻ്റെ ചിത്രം കാണാന്‍ ആലിയ ഇത്ര പേടിക്കണം,'' കങ്കണ ചോദിച്ചു.

''സ്ത്രീ ശാക്തീകരണത്തേയും ദേശീയതയേയും കുറിച്ച് പറയുന്ന ഒരു ചിത്രത്തെ പിന്തുണയ്ക്കാന്‍ നട്ടെല്ല് വളര്‍ത്താന്‍ ഞാന്‍ അവളോട് പറഞ്ഞു. സ്വന്തമായി ഒരു നിലപാടില്ലാതെ കരണ്‍ ജോഹറിൻ്റെ പാവയായാണ് നില്‍ക്കുന്നതെങ്കില്‍ ആലിയ ഒരു വിജയിയാണെന്ന് ഞാന്‍ പരിഗണിക്കില്ല. ശബ്ദം ഉയര്‍ത്താതെ പണം മാത്രം ഉണ്ടാക്കുന്നതിലാണ് ശ്രദ്ധയെങ്കില്‍ നിൻ്റെ വളര്‍ച്ചയ്ക്ക് മൂല്യമില്ലെന്ന് ഞാന്‍ ആലിയയോട് പറഞ്ഞു. വിജയത്തിൻ്റെയും ഉത്തരവാദിത്വത്തിൻ്റെയും ശരിയായ അര്‍ത്ഥം ആലിയയ്ക്ക് മനസ്സിലായിട്ടുണ്ടാവുമെന്നാണ് എൻ്റെ വിശ്വാസം'', കങ്കണ പറഞ്ഞു.

ABOUT THE AUTHOR

...view details