കേരളം

kerala

ETV Bharat / sitara

കൈ പിന്നിൽ കെട്ടി വീണ്ടും സേതുരാമയ്യർ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

മലയാള കുറ്റാന്വേഷണ സിനിമകളിലെ ഏറ്റവും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്‍റെ അഞ്ചാം ഭാഗത്തിന് പ്രഖ്യാപന സമയം മുതൽ സമൂഹ മാധ്യമങ്ങളിലടക്കം ചിത്രത്തിന് വൻവരവേൽപാണ് ആരാധകർ നൽകുന്നത്.

cbi 5 the brain movie mammootty shares photo  cbi 5 the brain k madhu  cbi series  സിബിഐ 5 ദ ബ്രെയ്‌ൻ  മമ്മൂട്ടി സിബിഐ സേതുരാമയ്യർ
കൈ പിന്നിൽ കെട്ടി വീണ്ടും സേതുരാമയ്യർ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

By

Published : Mar 22, 2022, 12:35 PM IST

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'സിബിഐ 5: ദ് ബ്രെയ്‌ൻ' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ മമ്മൂട്ടി കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു. മലയാള കുറ്റാന്വേഷണ സിനിമകളിലെ ഏറ്റവും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്‍റെ അഞ്ചാം ഭാഗത്തിന്‍റെ പ്രഖ്യാപന സമയം മുതൽ സമൂഹ മാധ്യമങ്ങളിലടക്കം ചിത്രത്തിന് വൻവരവേൽപാണ് ആരാധകർ നൽകുന്നത്.

ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറവും സേതുരാമയ്യരുടെ നടപ്പും ഭാവവും അതുപോലെ പകർത്തിയാണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിലെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു തന്നെയാണ് അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. സർഗചിത്ര അപ്പച്ചനാണ് നിർമാണം. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സ്വര്‍ഗചിത്ര സിബിഐ 5ലൂടെ മികച്ച തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്.

ആശ ശരത്ത് ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. രഞ്ജി പണിക്കർ, സായ്‌കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, ദിലീഷ് പോത്തൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

സിബിഐ സീരീസിലെ മറ്റ് നാല് ചിത്രങ്ങളും ആരാധകരെ ത്രസിപ്പിക്കുകയും വൻ വിജയം നേടുകയും ചെയ്‌തിരുന്നു. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു മലയാളികൾക്ക് സേതുരാമയ്യരെ പരിചയപ്പെടുത്തിയത്. പിന്നീട് 1989ൽ ജാഗ്രത എന്ന ചിത്രത്തിലൂടെ സേതുരാമയ്യർ വീണ്ടുമെത്തി. 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും വൻവിജയം സ്വന്തമാക്കി. നാല് ഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ ഏക ചിത്രമെന്ന പേര് മാത്രം മതി സേതുരാമയ്യരുടെ വരവിനായി ആരാധകർക്ക് കാത്തിരിക്കാൻ.

Also Read: പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന

ABOUT THE AUTHOR

...view details