Mammootty's CBI 5 : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണ്. അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ചിത്രത്തിന്‍റെ പൂജ എറണാകുളത്ത് നടന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫോട്ടോ പങ്കുവച്ചു. നടന്‍റെ ഫാന്‍സ് പേജുകള്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്.
K Madhu S N Swami Movie | അതേസമയം പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നും മമ്മൂട്ടിയെ കാണാനാകാത്തതിന്‍റെ ആശങ്ക പങ്കുവയ്‌ക്കാന്‍ ആരാധകര്‍ മറന്നില്ല. തുടര്‍ന്ന് അഞ്ചാം ഭാഗത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറിയോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പളനിയില്‍ പുരോഗമിക്കുന്നതിനെ തുടര്‍ന്നാണ് താരത്തിന് ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നത്. ഡിസംബര്‍ രണ്ടാം ആഴ്‌ചയോടെ മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.