കേരളം

kerala

ETV Bharat / sitara

കാരിക്കേച്ചറിൽ നിറഞ്ഞ് ഹരിശ്രീ കഥാപാത്രങ്ങള്‍ - ധർമ്മജൻ ബോള്‍ഗാട്ടി

മലയാളികള്‍ എന്നും മനസിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ് ഹരിശ്രീ അശോകന്‍റെ കാരിക്കേച്ചറുകളായി നിറഞ്ഞത്.

കാരിക്കേച്ചറിൽ നിറഞ്ഞ് ഹരിശ്രീ കഥാപാത്രങ്ങള്‍

By

Published : Mar 1, 2019, 4:32 PM IST

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി. ചിത്രത്തിന്‍റെ പ്രദർശനത്തോടനുബന്ധിച്ച് എറണാകുളം സരിത തിയേറ്ററിൽ തൽസമയ ചിത്രരചനയും കാരിക്കേച്ചർ ഷോയും അവതരിപ്പിച്ചു.

ഹരിശ്രീ അശോകൻ അഭിനയിച്ച സിനിമകളിലെ 30 ലേറെ ഹാസ്യ കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ കോർത്തിണക്കിയായിരുന്നു പ്രദർശനം. മലയാളികള്‍ എന്നും മനസിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ് കാരിക്കേച്ചറുകളായി നിറഞ്ഞത്. ഇതോടൊപ്പം തന്നെ തൽസമയ ചിത്ര രചനയും സംഘടിപ്പിച്ചിരുന്നു. ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറിയിലെ അഭിനേതാക്കളായ ധർമ്മജൻ ബോള്‍ഗാട്ടി ഉള്‍പ്പടെ നിരവധി താരങ്ങളും പ്രദർശനം കാണാനെത്തി.

കാരിക്കേച്ചറിൽ നിറഞ്ഞ് ഹരിശ്രീ കഥാപാത്രങ്ങള്‍

മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ടായ ഹരിശ്രീ അശോകന് അർഹതപ്പെട്ട അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും, പ്രദർശനം അദ്ദേഹത്തിനുള്ള ഒരു ആദരവായി കാണുന്നുവെന്നും പ്രസിദ്ധ കാർട്ടൂണിസ്റ്റ് ഹാസൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.

കോമഡി എന്‍റർടെയ്ൻമെന്‍റായ ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി ,കലാഭവൻ ഷാജോൺ ,ടിനിടോം തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നാദിർഷ, ഗോപിസുന്ദർ, അരുൺ രാജ് എന്നിവരാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details