കേരളം

kerala

ETV Bharat / sitara

റെഡ് കാർപെറ്റിന്‍റെ മനം കവർന്ന് ദീപികയും പ്രിയങ്കയും കങ്കണയും - പ്രിയങ്ക ചോപ്ര

കാൻസ് ഫെസ്റ്റിവലിന് പോകുന്നതിന് മുന്നോടിയായി അണിഞ്ഞോരുങ്ങുന്ന ചിത്രങ്ങൾ മൂവരും ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

റെഡ് കാർപ്പറ്റിന്‍റെ മനം കവർന്ന് ദീപികയും പ്രിയങ്കയും കങ്കണയും

By

Published : May 17, 2019, 3:16 PM IST

72ാമത് കാൻ ഫെസ്റ്റിവലിന് പകിട്ടേകാൻ ബോളിവുഡിന്‍റെ താരറാണിമാരായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും കങ്കണ റണാവത്തും എത്തി. മൂവരുടെയും കാനില്‍ നിന്നുള്ള ലുക്കുകൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

പ്രശസ്ത ഡിസൈനർ പീറ്റർ ഡണ്ടസ് ഒരുക്കിയ ക്രീം ഫ്ലോർ ലെങ്ത്ത് ഗൗണാണ് കാൻസിന്‍റെ ആദ്യ ദിനം ദീപിക അണിഞ്ഞത്. ഹൈ പോണി ഹെയർസ്റ്റൈലും നീട്ടി എഴുതിയ കണ്ണുകളുമായിരുന്നു ദീപികയുടെ ലുക്കിന്‍റെ ഹൈലൈറ്റ്. നീലയും വെള്ളയും സ്ട്രൈപ്പുള്ള സ്യൂട്ടാണ് രണ്ടാം ദിനം താരം ധരിച്ചത്. ഒരു ലോകോത്തര ബ്യൂട്ടി ബ്രാന്‍റിന്‍റെ പ്രതിനിധിയായാണ് ദീപിക കാൻസില്‍ എത്തിയത്. മുൻ വർഷങ്ങളിലും കാൻസ് റെഡ് കാർപെറ്റില്‍ ദീപിക എത്തിയിരുന്നു.

ഇൻസ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാം

അതേസമയം വെള്ള ഓഫ് ഷോൾഡർ വസ്ത്രമാണ് പ്രിയങ്ക ചോപ്ര ആദ്യ ദിനം ധരിച്ചത്. പഫ് വച്ച ഹെയർസ്റ്റൈലും കറുത്ത സൺഗ്ലാസ്സസും താരത്തിന്‍റെ ലുക്കിന് മാറ്റ് കൂട്ടി. റോബർട്ടോ കാവലി ഡിസൈൻ ചെയ്ത കറുത്ത ഗൗൺ ആണ് രണ്ടാമത്തെ ദിവസം പ്രിയങ്ക തിരഞ്ഞെടുത്തത്. അഴിച്ചിട്ട മുടിയും മിനിമല്‍ മേക്കപ്പും പ്രിയങ്കയെ റെഡ് കാർപെറ്റില്‍ താരമാക്കി. ഇതാദ്യമായാണ് പ്രിയങ്ക കാൻസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ജ്വല്ലറി ബ്രാൻഡായ ഷോപാർഡിന്‍റെ പ്രതിനിധിയായാണ് പ്രിയങ്ക എത്തിയത്.

ഇൻസ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാം

പരമ്പരാഗതമായ കാഞ്ചീപുരം സാരിയില്‍ കുറച്ച് വ്യത്യസ്തത പരീക്ഷിച്ച് കൊണ്ടാണ് കങ്കണ റണാവത്ത് ആദ്യ ദിനം റെഡ് കാർപെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സാരിക്കൊപ്പം ധരിച്ച കോർസറ്റും കൈയ്യുറയും താരത്തിന്‍റെ ലുക്കില്‍ പുതുമ കൊണ്ട് വന്നു. രണ്ടാമത്തേത് പൂർണമായും വെസ്റ്റേൺ ലുക്കാണ്. ഐശ്വര്യ റായ് ബച്ചൻ, സോനം കപൂർ, ഹുമ ഖുറേഷി, ഡയാന പെന്‍റി തുടങ്ങിയ താരങ്ങൾ വരും ദിവസങ്ങളില്‍ കാൻസില്‍ പങ്കെടുക്കും.

ഇൻസ്റ്റാഗ്രാം

ABOUT THE AUTHOR

...view details