രാജ്യത്തിന് നാണക്കേടായ ബദ്വാന്‍ സംഭവം പ്രമേയമാകുന്ന 'ആര്‍ട്ടിക്കിള്‍ 15' നെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ആയുഷ്മാൻ ഖുറാനയെ നായകനാക്കി അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന സിനിമ ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നുവെന്നാണ് ആരോപണം.
ബ്രാഹ്മണരെ അപമാനിച്ചു; 'ആർട്ടിക്കിൾ 15'നെതിരെ ബ്രാഹ്മണ സംഘടനകൾ രംഗത്ത് - ആയുഷ്മാൻ ഖുറാന
താക്കൂറുകള്‍ക്ക് പത്മാവത് റിലീസ് തടയാമെങ്കില്‍ ബ്രാഹ്മണര്‍ക്ക് തങ്ങളുടെ അഭിമാനം സംരക്ഷിക്കാനായി ഈ ചിത്രത്തിനെതിരെ പ്രതികരിക്കുന്നതില്‍ തെറ്റെന്താണെന്ന് കുശാല്‍ തിവാരി ചോദിക്കുന്നു.
ജൂൺ 28ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന് ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ഥി നേതാവ് കുശാല്‍ തിവാരി വ്യക്തമാക്കി. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മൂന്ന് രൂപ കൂലി കൂട്ടിച്ചോദിച്ചതിന് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുന്നതാണ് ട്രെയിലറില്‍ പ്രതിപാദിച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തെ ജാതിവ്യവസ്ഥയും ചിത്രം വരച്ച് കാട്ടുന്നുണ്ട്. ട്രെയിലറില്‍ കുറ്റവാളികളെക്കുറിച്ച് മഹന്ത്ജി കെ ലഡ്‌കെ എന്ന് പറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ മഹന്ത്ജി എന്ന ബ്രാഹ്മണരെയാണ് ഇതിലൂടെ പരാമർശിക്കുന്നത്.
ഇതാണ് ബ്രാഹ്മണ സംഘടനകളെ ചൊടിപ്പിച്ചത്. യാതൊരു ബന്ധവും ഇല്ലാഞ്ഞിട്ടും തങ്ങളുടെ സമുദായത്തിലുള്ളവരെ പ്രതികളാക്കിയാണ് സിനിമയില്‍ കാണിക്കുന്നതെന്ന് കുശാല്‍ തിവാരി പറഞ്ഞു. സിനിമയക്കുറിച്ച് സംസാരിക്കാനായി അനുഭവ് സിന്‍ഹയെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും തിവാരി ആരോപിച്ചു.