ഹോളിവുഡ് താരങ്ങളായ ബ്രാഡ്ലി കൂപ്പറും ഇറിന ഷെയ്ക്കും വേർപിരിയുന്നു. ഗായികയും നടിയുമായ ലേഡി ഗാഗയുമായി ബ്രാഡ്ലി കൂപ്പറിനുള്ള ബന്ധമാണ് ഇരുവരും വേർപിരിയാൻ കാരണമെന്നാണ് റിപ്പോർട്ട്.
ബ്രാഡ്ലി കൂപ്പറും ഇറിന ഷെയ്ക്കും വേർപിരിയുന്നു - bradley cooper relation with lady gaga
വിവാഹം ചെയ്തിട്ടില്ലെങ്കിലും നാല് വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു
2015ലാണ് ബ്രാഡ്ലിയും ഇറിനയും പ്രണയത്തിലാകുന്നത്. 2016ല്‍ ബ്രാഡ്ലി കൂപ്പർ തന്നെ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രണയം സ്ഥിരീകരിച്ചു. വിവാഹം ചെയ്തിട്ടില്ലെങ്കിലും നാല് വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു. ഈ ബന്ധത്തില്‍ ഇവർക്ക് രണ്ട് വയസുള്ള മകളുണ്ട്.
ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'എ സ്റ്റാർ ഈസ് ബോൺ' എന്ന ചിത്രത്തില്‍ ബ്രാഡ്ലി കൂപ്പറും ലേഡി ഗാഗയും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്. ഓസ്കാർ നിശയിലെ ഇരുവരുടെയും പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
TAGGED:
ലേഡി ഗാഗ