കേരളം

kerala

ETV Bharat / sitara

അത് വെറും വിഡ്ഢി കഥ; ഋഷിരാജ് സിങ്ങിനെതിരെ ശ്രീദേവിയുടെ ഭർത്താവ്

കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

അത് വെറും വിഡ്ഢി കഥ; ഋഷിരാജ് സിങ്ങിനെതിരെ ശ്രീദേവിയുടെ ഭർത്താവ്

By

Published : Jul 12, 2019, 11:32 PM IST

നടി ശ്രീദേവിയുടെ മരണം സിനിമാ ലോകത്തിന് എന്നും തീരാനഷ്ടമാണ്. ശ്രീദേവിയുടേത് അപകടമരണമല്ല മറിച്ച് കൊലപാതകമാവാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നതായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍. ‘അത്തരം വിഡ്ഢി കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം വിഡ്ഢി കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,’ ബോണി കപൂര്‍ പറഞ്ഞു.

ദുബായില്‍ ബന്ധുവിന്‍റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാൽ നടിയുടേത് കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ഋഷിരാജ് സിംഗ് രംഗത്ത് വന്നിരുന്നു. ‘ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നാണ് ഉമാദത്തന്‍ പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details