പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങൾ. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങള്‍ വ്യോമസേനയെ പ്രശംസിച്ച് രംഗത്തെത്തി.
വ്യോമസേനയ്ക്ക് ബോളിവുഡിന്‍റെ ബിഗ് സല്യൂട്ട് - ഇന്ത്യ-പാക്കിസ്ഥാൻ
ചൊവ്വാഴ്ച പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യൻ വിമാനങ്ങൾ നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
![വ്യോമസേനയ്ക്ക് ബോളിവുഡിന്‍റെ ബിഗ് സല്യൂട്ട്](https://etvbharatimages.akamaized.net/etvbharat/images/768-512-2555312-427-f12cb493-6c36-4fc2-a62b-5445c965b9f7.jpg)
നടനും എംപിയുമായ സുരേഷ് ഗോപിയും പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ സന്തോഷം പ്രകടിപ്പിച്ചു.നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്നും ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും തകര്‍ത്തുവെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് ആദ്യം ട്വീറ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പുലര്‍ച്ചെ 3.30 ഓടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനില്‍ ആക്രമണം നടത്തിയത്. പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍1000 കിലോ ബോംബ് ഭീകര താവളങ്ങളില്‍ വര്‍ഷിച്ചു.