വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ബിഗിലി'നായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇളയദളപതി ആരാധകർ. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് 95 ശതമാനം പൂർത്തിയായി കഴിഞ്ഞു. ഇനി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ബാക്കിയുള്ളത്.
'ബിഗില്‍' ടീമിന് വിജയ്‌യുടെ സ്നേഹ സമ്മാനം - vijay's surprise gift to team members
ദീപാവലി റിലീസായാണ് ബിഗില്‍ തിയേറ്ററുകളിലെത്തുക

തന്‍റെ ഓരോ സിനിമയുടെയും ഷൂട്ടിങ് കഴിയുന്ന ദിവസം വിജയ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കായി സർപ്രൈസ് സമ്മാനങ്ങൾ നല്‍കാറുണ്ട്. ഇത്തവണയും ആ പതിവ് താരം തെറ്റിച്ചില്ല. സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായ അവസാന ദിവസം ബിഗില്‍ സിനിമക്കൊപ്പം പ്രവർത്തിച്ച 400 പേർക്ക് സ്വർണ മോതിരമാണ് വിജയ് നല്‍കിയത്. ബിഗില്‍ എന്നെഴുതിയ സ്വർണ മോതിരം ഓരോരുത്തരുടെയും വിരലില്‍ വിജയ് നേരിട്ട് അണിയിക്കുകയായിരുന്നു.
ഫുട്ബോളിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ ഫുട്ബോൾ താരങ്ങളായി വേഷമിട്ടവർക്ക് തന്‍റെ കയ്യൊപ്പോട് കൂടിയ ഫുട്ബോളും വിജയ് സമ്മാനിച്ചിട്ടുണ്ട്. ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെർസലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ബിഗില്‍. നയൻതാരയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഏയ്ഞ്ചല്‍ എന്നാണ് നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രങ്ങളുടെ പേര്.