സിനിമാ താരങ്ങളോടുളള സ്നേഹം പ്രകടിപ്പിക്കാൻ ഏതറ്റംവരെയും പോകുന്നവരാണ് തമിഴ് മക്കൾ. ഇഷ്ട താരങ്ങളുടെ സിനിമ വിജയിക്കാനായി പൂജകൾ ചെയ്യുക, തല മൊട്ടയടിക്കുക, പാലഭിഷേകം നടത്തുക തുടങ്ങി നിരവധി കാര്യങ്ങൾ ഇവർ ചെയ്യാറുണ്ട്. ഇപ്പോഴിതാ വിജയ്‌യുടെ പുതിയ സിനിമയായ ‘ബിഗിൽ’ യാതൊരു തടസവും ഇല്ലാതെ റിലീസ് ചെയ്യാനായി ‘മൺ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് ആരാധകർ.
ബിഗിൽ റിലീസ്; നിലത്ത് നിന്ന് ചോറ് വാരിക്കഴിച്ച് വിജയ് ആരാധകർ - ബിഗില്‍ റിലീസ്
വിജയ്‌യുടെ ഫോട്ടോയും കയ്യിൽ പിടിച്ച് നിലത്ത് വിളമ്പിയ ചോറ് വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പാത്രത്തിന് പകരം നിലത്ത് ചോറ് വിളമ്പി കഴിക്കുന്നതാണ് ഈ ചടങ്ങ്. മൈലാടുതുറയിലെ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിലാണ് ആരാധകർ ചടങ്ങ് നിർവഹിച്ചത്. വിജയ്‌യുടെ ഫോട്ടോയും കയ്യിൽ പിടിച്ച് നിലത്ത് വിളമ്പിയ ചോറ് വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തമിഴ്നാടിന്‍റെ പല ഭാഗത്ത് നിന്നെത്തിയ ആരാധകരാണ് ചടങ്ങിൽ പങ്കെടുത്തത്.
വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ നാളെയാണ് റിലീസിനെത്തുന്നത്. കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. കേരളത്തിൽ ആദ്യ ദിനം 300 ഫാൻസ് ഷോകളുണ്ട്. പുലർച്ചെ നാല് മണിക്കാണ് ഫാൻസ് ഷോ.