പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജൂതന്‍'. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് റിമ കല്ലിങ്കലാണ്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭദ്രന്‍ എന്ന പേര് കേള്‍ക്കുമ്പോഴേ ആരാധകരുടെ മനസ്സില്‍ ഓടിയെത്തുന്ന ചിത്രമാണ് സ്ഫടികം. ചിത്രത്തിലെ ആട് തോമായെയും ചാക്കോ മാഷിനെയും തുളസിയെയുമൊക്കെ മലയാളികൾ ഇന്നും അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ആട് തോമ. അതേ മോഹന്‍ലാല്‍ തന്നെ തന്‍റെ പ്രിയപ്പെട്ട ഭദ്രന്‍ സാറിനും പുതിയ ചിത്രത്തിനും ആശംസകളുമായി എത്തിയിരിക്കുകയാണ്. "എനിക്ക് പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന് എല്ലാ ആശംസകളും.... ആശംസകള്‍ സൗബിന്‍ ഷാഹിര്‍" മോഹന്‍ലാല്‍ കുറിച്ചു.