അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് എം. തിവാരി ഒരുക്കുന്ന ബെൽബോട്ടത്തിന്‍റെ റിലീസ് വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഓഗസ്റ്റിലേക്ക് റിലീസ് മാറ്റാനാണ് സാധ്യത. ചില സംസ്ഥാനങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന്‍റെയും തിയറ്ററുകൾ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള സാധ്യത വിദൂരമായതിന്‍റെയും സാഹചര്യത്തിലുമാണ് തീരുമാനം.
ജൂലൈ 27ന് ആഗോളതലത്തിൽ സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം വിദേശത്ത് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ബെൽബോട്ടം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം.