കേരളം

kerala

ETV Bharat / sitara

മികച്ച പ്രതികരണം നേടി ‘ബദ്‌ല’ - അമിതാഭ് ബച്ചൻ

ആദ്യന്തം ഉദ്വേഗജനകമായ ദൃശ്യാനുഭവമാണ് ‘ബദ്‌ല’ സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നത്.

മികച്ച പ്രതികരണം നേടി ‘ബദ്‌ല’

By

Published : Mar 8, 2019, 10:04 PM IST

അമിതാഭ് ബച്ചനും തപ്സി പാന്നുവും പ്രധാന വേഷത്തിലെത്തുന്ന ‘ബദ്‌ല’ ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. സുജോയ് ഘോഷ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഷാരൂഖ് ഖാന്‍റെനിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റ്ആണ് നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരുന്നു റിലീസിനായി കാത്തിരുന്നത്. പ്രതീക്ഷകള്‍ വെറുതേയായില്ലെന്നും ട്രെയിലർ നിലനിര്‍ത്തിയ ആകാംക്ഷ അതുപോലെ നിലനിർത്താൻ ചിത്രത്തിന് ആകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് ത്രില്ലറായ ‘ദ ഇൻവിസിബിൾ ഗസ്റ്റ്’ എന്ന ചിത്രത്തിന്‍റെറിമേക്കാണ് ‘ബദ്‌ല’.

‘ഇന്നലെ രാത്രി ‘ബദ്‌ല’ കണ്ടു, തീർന്നപ്പോൾ വിഷമം തോന്നി. ആദ്യം മുതൽ അവസാനം വരെ സീറ്റിൽ അക്ഷമയോടെ ഇരുന്നാണ് ചിത്രം കണ്ടത്. എന്തൊരു മനോഹരമായ സസ്പെൻസ് ചിത്രം,’ എന്നാണ് നടി സോയ മൊറാനി ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

തങ്ങളുടെ കഥാപാത്രത്തോട് ഏറെ നീതി പുലർത്താൻ ബച്ചനും തപ്സിയ്ക്കും കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.‘പിങ്ക്’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബദ്‌ല’യ്ക്കുണ്ട്. ഒരു അഭിഭാഷകന്‍റെവേഷത്തിൽ ബിഗ് ബി എത്തുമ്പോൾ താന്‍ അകപ്പെട്ട കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ അഭിഭാഷകന്‍റെസഹായം തേടുന്ന യുവതിയായാണ് തപ്‌സി എത്തുന്നത്.

ABOUT THE AUTHOR

...view details