മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. പൂക്കളവും പൂവിളിയുമായി ഇന്നലെ തിരുവോണം ആഘോഷിച്ച മലയാളികൾക്ക് ആശംസകളുമായി ബോളിവുഡ് താരങ്ങളും എത്തിയിരുന്നു. അമിതാഭ് ബച്ചൻ ഉൾപ്പടെ നിരവധി താരങ്ങളാണ് കേരളീയർക്ക് ആശംസകളുമായി എത്തിയത്.
മലയാളികൾക്ക് ഓണമാശംസിച്ച് ബി ടൗണും - onamwishes
കേരളത്തിന്‍റെ തനത് ദൃശ്യരൂപമായ കഥകളിയുടെയും വള്ളം കളിയുടെ ചിത്രം പങ്കുവച്ച് കൊണ്ടാണ് നടൻ അജയ് ദേവ്ഗൺ ഓണാശംസകൾ നേർന്നത്.
![മലയാളികൾക്ക് ഓണമാശംസിച്ച് ബി ടൗണും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4414765-thumbnail-3x2-am.jpg)
നിലവിളക്കിന് തിരിതെളിയിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു ബോളിവുഡി ബിഗ് ബി അമിതാഭ് ബച്ചന്‍റെ ഓണാശംസകൾ. കേരളത്തിന്‍റെ തനത് ദൃശ്യരൂപമായ കഥകളിയുടെയും വള്ളം കളിയുടെ ചിത്രം പങ്കുവച്ച് കൊണ്ടാണ് നടൻ അജയ് ദേവ്ഗൺ ആശംസകൾ നേർന്നത്. അജയ്‌യ്യുടെ ഭാര്യയും നടിയുമായ കജോൾ ദേവ്ഗണും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്നിട്ടുണ്ട്. 'ഈ ഓണം നിങ്ങളുടെ ജീവിതത്തിന് കൂടുതല്‍ സന്തോഷം പകരട്ടെ' എന്നാണ് കജോൾ ഫേസ്ബുക്കില്‍ കുറിച്ചത്.
പൂക്കളത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു നടി മലൈക അറോറ ആശംസകൾ നേർന്നത്. നടൻ അർജുൻ കപൂർ, സംവിധായകൻ മധൂർ ഭണ്ഡാർക്കർ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചെത്തി.