വീണ്ടും ഹിറ്റടിക്കാൻ ആയുഷ്മാൻ ഖുറാന; ചിരിപ്പിച്ച് 'ബാല' ട്രെയിലർ - ബാല ട്രെയിലർ
ചിത്രത്തിന്‍റേതായി പുറത്ത് വന്ന ആദ്യ ടീസറും ശ്രദ്ധ നേടിയിരുന്നു.
ബോളിവുഡിലെ യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ആയുഷ്മാൻ ഖുറാന. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയുമാണ് ആയുഷ്മാൻ പ്രേക്ഷക പ്രീതിയും മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയത്. പുതിയ ചിത്രമായ 'ബാല'യിലും അദ്ദേഹം പതിവ് തെറ്റിക്കുന്നില്ല. കഷണ്ടി കാരണം കഷ്ടപ്പെടുന്ന യുവാവ് അത് മറച്ച് വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ബാലയുടെ പ്രമേയം. ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. സ്ത്രീ, ലൂക്ക ചുപ്പി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ അമർ കൗശിക്കാണ് 'ബാല' സംവിധാനം ചെയ്തിരിക്കുന്നത്. യാമി ഗൗതവും ഭൂമി പട്നേക്കറുമാണ് നായികമാർ. നവംബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.