മലയാളവും കടന്ന് ദൃശ്യത്തിന്‍റെ ത്രില്ലിങ് അനുഭവം ലോക സിനിമായിലേക്ക് പടർന്നുകയറുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹള ഭാഷകളിൽ ഉൾപ്പെടെ ചിത്രത്തിന് റീമേക്ക് ഒരുക്കിയിട്ടുണ്ട്. കൂടാതെ, മലയാളത്തിൽ വിജയമായ ദൃശ്യം 2 മറ്റ് ഭാഷകളിലേക്കും രണ്ടാം വരവിനെത്തുകയാണ്.
ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യത്തിന് വളരെ പ്രധാനപ്പെട്ട ദിവസമാണ് ഓഗസ്റ്റ് രണ്ട്. 2013 ഓഗസ്റ്റ് രണ്ടിനാണ് ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയത്.
ജോർജ്ജുകുട്ടിയും കുടുംബവും തൊടുപുഴ പാറേ പള്ളിയിൽ ധ്യാനത്തിന് പോയത് ഒരു ഓഗസ്റ്റ് രണ്ടിനായിരുന്നു എന്ന് ഓർമിപ്പിക്കുകയാണ് ചിത്രത്തിൽ മകൾ അഞ്ജുവിന്‍റെ വേഷം ചെയ്‌ത അൻസിബ. ജോർജ്ജുകുട്ടിയുടെ ധ്യാനത്തിന്‍റെ പേരിൽ 2014 മുതൽ വാർഷിക കാർഡ് ലഭിക്കുന്നുണ്ട്. ഇപ്പോഴും ലോകമെമ്പാടുമുള്ള മലയാളികൾ ഓഗസ്റ്റ് രണ്ടിനെ കേരളത്തിന്‍റെ ഉത്സവമായാണ് കണക്കാക്കുന്നത് എന്നും അൻസിബ പറയുന്നു.