ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / sitara

പുത്തൻ ബെൻസ് ജി വാഗൺ സ്വന്തമാക്കി ആസിഫ് അലി - ആസിഫ് അലി

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം വാങ്ങിയിട്ടുള്ള ജി-വാഗണ്‍ മലയാള സിനിമയില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് ആസിഫ്.

asif ali
author img

By

Published : Oct 25, 2019, 7:18 PM IST

മലയാള സിനിമയിലെ യുവതാരങ്ങളിലേറെയും വാഹനപ്രേമികളാണ്. ദുൽഖർ സൽമാൻ, കാളിദാസ് ജയറാം, ആസിഫ് അലി എന്നിവരെല്ലാം ഇക്കൂട്ടത്തിലുള്ളവരാണ്. ഇതിൽ നടൻ ആസിഫ് അലി സ്വന്തമാക്കിയ പുത്തൻ കാറാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മെഴ്‌സിഡിസിന്‍റെ ജി-വാഗണ്‍ ആണ് താരം സ്വന്തമാക്കിയത്.

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം വാങ്ങിയിട്ടുള്ള ജി-വാഗണ്‍ മലയാള സിനിമയില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് ആസിഫ്. എസ്‌യുവി മോഡലായ ജി 55 എഎംജിയാണ് ആസിഫ് സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡിസ് ജി-വാഗണിന്‍റെ പെര്‍ഫോമന്‍സ് പതിപ്പാണ് ഇത്. 2002-ലാണ് മെഴ്‌സിഡിസ് ജി 55 എഎംജി എന്ന മോഡല്‍ ആദ്യമായി നിര്‍മിക്കുന്നത്. പിന്നീട് 2005-ല്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി ഇറക്കിയ പതിപ്പ് 2012 വരെയാണ് നിര്‍മിച്ചിരുന്നത്. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ആസിഫിന്‍റേത്. ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്‌ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് ആസിഫ് ജി 55 വാങ്ങിയത്.

ABOUT THE AUTHOR

...view details