കേരളം

kerala

ETV Bharat / sitara

'തെളിവു'മായി ആശ ശരത് - തെളിവ് ട്രെയിലർ

ആശ ശരത്താണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. ആശ ശരത്തിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശ ശരത്

By

Published : Sep 30, 2019, 7:05 PM IST

എം.എ നിഷാദ് സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ 'തെളിവി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒക്ടോബർ പതിനെട്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ നടൻ മോഹൻലാലാണ് പുറത്ത് വിട്ടത്. ലാല്‍സലാം, മിന്നാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ തിരക്കഥാകൃത്തായ ചെറിയാന്‍ കല്‍പ്പകവാടിയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

ആശ ശരത്താണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. ആശ ശരത്തിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളുമാണ് 'തെളിവി'ന്‍റെ പ്രമേയം.

ലാല്‍, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇഥിക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേംകുമാറാണ് 'തെളിവ്' നിര്‍മിച്ചിരിക്കുന്നത്. എം. ജയചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരം നേടിയ നിഖില്‍ എസ്. പ്രവീണ്‍ ആണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details