മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്യനെ ഒപ്പം കൂട്ടാനെത്തിയ അച്ഛൻ ഷാരൂഖ് ഖാനെ മകനെ തന്‍റെ വീടായ മന്നത്തിലേക്ക് കൊണ്ടുപോയി. 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. വ്യാഴാഴ്‌ച്ച ജാമ്യം ലഭിച്ചെങ്കിലും ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് ആര്യന്‍ ഖാന്‍റെ ജയില്‍ മോചനം നീണ്ടുപോയത്. വഴിനീളെ താരത്തെ കാണാൻ വൻജനാവലിയാണ് തടിച്ചു കൂടിയത്.
കര്‍ശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. ആര്യനൊപ്പം, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്‍റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്‌ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെ ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. രാജ്യം വിട്ട് പോകരുത്, പാസ്‌പോര്‍ട് കോടതിയില്‍ കെട്ടിവയ്‌ക്കണം, എല്ലാ വെള്ളിയാഴ്‌ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നിവയാണ് 14 ഉപാധികള്‍.
വെള്ളിയാഴ്‌ച്ച വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് ജയില്‍ മോചനം ഒരു ദിവസം കൂടി വൈകിയത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ജാമ്യ ഉത്തരവ് മുംബൈ ജയില്‍ അധികൃതര്‍ കൈപ്പറ്റി.