കേരളം

kerala

ETV Bharat / sitara

ആഘോഷങ്ങള്‍ ഇല്ലാതെ മന്നത്ത്; സഹോദരന് പിറന്നാള്‍ ആശംസകളുമായി സുഹാന - Suhana Khan birthday wishes

പിറന്നാള്‍ നിറവില്‍ താരപുത്രന്‍ ആര്യന്‍ ഖാന്‍. ആര്യന്‍ ഖാന് ഇന്ന് 24ാം പിറന്നാളാണ്. മന്നത്തില്‍ ഇത്തവണ ആഘോഷങ്ങളൊന്നുമുണ്ടാകില്ല.

Aryan Khan birthday celebration  Aryan Khan birthday  birthday celebration  Aryan Khan  birthday celebrations in Mannath  celebrations in Mannath  little birthday celebrations in Mannath  Shahrukh Khan  Shahrukh Khan Aryan Khan birthday  Shahrukh Khan Aryan Khan  Mannath  പിറന്നാള്‍ നിറവില്‍ ആര്യന്‍ ഖാന്‍  ആര്യന്‍ ഖാന് ഇന്ന് 24ാം പിറന്നാള്‍  ആഘോഷങ്ങള്‍ ഇല്ലാതെ മന്നത്ത്  ആര്യന്‍ ഖാന് പിറന്നാള്‍ ആശംസകളുമായി സുഹാന  Suhana Khan birthday wishes to Aryan  Suhana Khan Aryan Khan  Suhana Khan birthday wishes  Suhana Khan
ആഘോഷങ്ങള്‍ ഇല്ലാതെ മന്നത്ത്; സഹോദരന് പിറന്നാള്‍ ആശംസകളുമായി സുഹാന

By

Published : Nov 13, 2021, 3:44 PM IST

പിറന്നാള്‍ നിറവില്‍ താരപുത്രന്‍ ആര്യന്‍ ഖാന്‍. താരപുത്രന്‍ ആര്യന്‍ ഖാന് ഇന്ന് 24ാം പിറന്നാളാണ്. ആര്‍ഭാടങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ രീതിയിലാകും ആര്യന്‍ ഖാന്‍റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. ഈ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്വവസതിയായ മന്നത്തില്‍ ഇത്തവണ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു ഒത്തുച്ചേരല്‍ മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്‌റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഷാരൂഖ്. മകന്‍റെ എല്ലാ പിറന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഷാരൂഖ് ഇത്തവണ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. വിലയേറിയ സമ്മാനങ്ങളും വിദേശ യാത്രയും സര്‍പ്രൈസ് ഗിഫ്‌റ്റുകളും ഒക്കെയായി മകന്‍റെ പിറന്നാള്‍ എന്നും ഗംഭീരമാക്കാന്‍ ഷാരൂഖ് ശ്രമിച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ സഹോദരന് ആശംസയുമായി സഹോദരി സുഹാന ഖാനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രമാണ് സുഹാന തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ കസിന്‍സായ ആലിയ ചിബയും അര്‍ജുന്‍ ചിബയുമൊത്തുള്ള ബാല്യകാല ചിത്രമാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. ഗൗരി ഖാന്‍റെ സഹോദരന്‍ വിക്രാന്ത് ചിബയുടെ മക്കളാണ് ആലിയ ചിബയും അര്‍ജുനും. ഏറെ നാള്‍ക്ക് ശേഷം സഹോദരന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു താരം.

അര്‍ജുന്‍ ചിബയും ആര്യന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ആര്യനൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പിങ്ക് ഗിത്താറുമായി ഇരിക്കുന്ന ആര്യന്‍ ഖാനെയാണ് ചിത്രത്തില്‍ കാണാനാവുക. ഗൗരി ഖാനും ആര്യനും തനിക്ക് അറിയാവുന്നവരില്‍ ഏറ്റവും ശക്തരായ ആളുകള്‍ എന്നാണ് അര്‍ജുന്‍ കുറിച്ചിരിക്കുന്നത്.

Also Read: ആദ്യമായി വിക്രമിനൊപ്പം മകന്‍ ധ്രുവും; 'മഹാന്‍' ഡയറക്‌ട്‌ ഒടിടി റിലീസ്‌?

ABOUT THE AUTHOR

...view details