എയ്സ്ഡ്സ് ബാധിതയായ അരുവി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞ് ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്ത് തന്‍റെകയ്യൊപ്പ് ചാർത്തിയ സംവിധായകനാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍. ‘അരുവി’ എന്ന അതിശക്തമായ സ്ത്രീപക്ഷ സിനിമക്ക് ശേഷം അരുൺ പ്രഭു പുരുഷോത്തമൻ തന്‍റെഅടുത്ത ചിത്രവുമായി എത്തുകയാണ്.
തന്‍റെബംഗ്ലാവിൽ നിന്നും പുറത്ത്വരാൻ മടിക്കുന്ന ഒരു തൊണ്ണൂറുകാരന്‍റെകഥയാണ് ചിത്രം പറയുന്നത്. ഏതാനും ചെറുപ്പക്കാർ ആ ബംഗ്ലാവിലേക്ക് പ്രവേശിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളെകുറിച്ചുമാണ് സിനിമ പറയുന്നത്. 'യാസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.