കേരളം

kerala

ETV Bharat / sitara

നിർമ്മാതാക്കൾക്ക് അതൃപ്തി: അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കും - വർമ്മ

ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ നിര്‍മ്മാതാക്കളായ ഇ 4 എന്‍റർടെയ്ൻമെന്‍റ്സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു.

ധ്രുവ് വിക്രം

By

Published : Feb 8, 2019, 7:09 PM IST

തമിഴ് ചലച്ചിത്ര താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രമിന്‍റെ അരങ്ങേറ്റ ചിത്രത്തിനായി ഇനിയും കാത്തിരിക്കണം. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായിരുന്നു ചിത്രം. 'വര്‍മ്മ' എന്ന് പേരിട്ട ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ആദ്യ കോപ്പിയില്‍ തൃപ്ത്തരല്ലെന്ന് നിർമ്മാതാക്കളായ ഇ4എന്‍റർടെയിൻമെന്‍റ്സ് അറിയിക്കുകയായിരുന്നു.

ധ്രുവ് വിക്രമിനെ വെച്ച് തന്നെ ചിത്രത്തിന്‍റെ മുഴുവന്‍ ഭാഗവും ഒന്നുകൂടെ ചിത്രീകരിക്കാനാണ് തീരുമാനം. 'അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിന്‍റെ ഫൈനല്‍ വേര്‍ഷനില്‍ ഞങ്ങള്‍ തൃപ്തരല്ല. സര്‍ഗ്ഗാത്മകമായതും മറ്റുമായ വ്യത്യസ്ഥകളില്‍ സന്തുഷ്ടി തോന്നാത്തത് കൊണ്ട് ഈ പതിപ്പ് റിലീസ് ചെയ്യുന്നില്ല. പകരം മറ്റൊരു സംവിധായകനെ വെച്ച് പുതിയ പതിപ്പ് വീണ്ടും ചിത്രീകരിക്കും. ധ്രുവ് വിക്രമിനെ തന്നെ നായകനാക്കിയുള്ള പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങും,' നിർമ്മാതാക്കൾ വ്യക്തമാക്കി. മലയാളത്തില്‍ ഗോദ, എസ്ര തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചവരാണ് ഇ4എന്‍റർടെയിൻമെന്‍റ്സ്. ദേശീയ അവാർഡ് ജേതാവായ ബാലയാണ് 'വർമ്മ' സംവിധാനം ചെയ്തിരുന്നത്.

ചിത്രം ഫെബ്രുവരി 14 ന് റിലീസ് ചെയ്യുന്നമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. തെലുങ്കിൽ സൂപ്പർ ഹിറ്റായ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയായിരുന്നു തമിഴ് പ്രേക്ഷകർ കാത്തിരുന്നത്. തെലുങ്ക് സിനിമയുടെ ചരിത്രത്തിൽ തന്നെ വൻ ചലനമായിരുന്നു 'അർജുൻ റെഡ്ഡി' സൃഷ്ടിച്ചത്. അഞ്ച് കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ അറുപത്തിയഞ്ച് കോടി ലാഭം കൊയ്തിരുന്നു. ഷാഹിദ് കപൂറിനെ നായകനാക്കി ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്.


ABOUT THE AUTHOR

...view details