April month OTT releases: ഇനി ഒടിടി ഉത്സവമേളം. ഏപ്രില്‍ മാസത്തില്‍ നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. 'ഭീഷ്‌മപര്‍വം', 'രാധേ ശ്യാം', 'ഹേയ് സിനാമിക', 'നാരദന്‍', 'പട', 'വെയില്‍', 'തിരുമാലി', 'മെമ്പര്‍ രമേശന്‍', 'വെയില്‍' തുടങ്ങി പുത്തന്‍ സിനിമകളെല്ലാം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രീമിയറിന് ഒരുങ്ങുകയാണ്. പുത്തന്‍ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുമ്പോള്‍ വിജയുടെ 'ബീസ്‌റ്റും' 'കെജിഎഫും' തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്. 'ബീസ്‌റ്റ്' ഏപ്രില്‍ 13നും, 'കെജിഎഫ് 2' ഏപ്രില്‍ 14നും തിയേറ്ററുകളിലെത്തും.
Bheeshma Parvam OTT release: മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം 'ഭീഷ്‌മ പര്‍വ്വം' ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസിനെത്തുക. കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് ആശ്വാസമായാണ് 'ഭീഷ്‌മ പര്‍വ്വം' എത്തിയത്. ബോക്‌സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകളാണ് 'ഭീഷ്‌മ പര്‍വ്വം' തീര്‍ത്തത്. മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ പ്രഭാസിന്‍റെ 'രാധേ ശ്യാം' ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.
Naradan OTT release: ദുല്‍ഖര്‍ സല്‍മാന്‍റെ 'ഹേയ് സിനാമിക' മാര്‍ച്ച് 31ന് ഒടിടിയിലെത്തും. നെറ്റ്‌ഫ്ലിക്‌സ്, ജിയോ സിനിമ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. ടൊവിനോ തോമസ് മാധ്യമപ്രവര്‍ത്തകനായെത്തിയ 'നാരദന്‍' ഏപ്രില്‍ എട്ടിനാണ് ഒടിടി റിലീസായെത്തുന്നത്. 'മിന്നില്‍ മുരളി'ക്ക് ശേഷമുള്ള ടൊവിനോ തോമസ് ചിത്രമായിരുന്നു 'നാരദന്‍'. 'മായാനദി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിച്ച ചിത്രം കൂടിയാണ് 'നാരദന്‍'.