കേരളം

kerala

ETV Bharat / sitara

എന്‍റെ പ്രിയതമൻ : ആറാം വിവാഹവാർഷികത്തിൽ ഓര്‍മ ചിത്രവുമായി അനു സിത്താര

2015 ജൂലൈ എട്ടിനാണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദും അനു സിത്താരയും വിവാഹിതരാകുന്നത്.

Anu Sithara  wedding anniversary  vishnu prasad  അനു സിത്താര  വിഷ്ണുപ്രസാദ്  വിവാഹവാർഷികം  ഫാഷൻ ഫോട്ടോഗ്രാഫർ  പൊട്ടാസ് ബോംബ്
ആറാം വിവാഹവാർഷികത്തിൽ വിഷ്‌ണുവിന് ആശംസകളുമായി അനു സിത്താര

By

Published : Jul 8, 2021, 3:50 PM IST

തന്‍റെ പ്രണയത്തിന്, ആറാം വിവാഹവാർഷികത്തിൽ ആശംസകൾ നേർന്ന് അനു സിത്താര. 2015 ജൂലൈ എട്ടിനാണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദും അനു സിത്താരയും വിവാഹിതരാകുന്നത്. പ്രണയവിവാഹം ലളിതമായ ചടങ്ങുകളോടെയായിരുന്നു..

കല്യാണ വാർഷിക ദിനത്തിൽ ഒരു ഓര്‍മചിത്രവും അനു സിത്താര പങ്കുവച്ചു. ഹാപ്പി ആനിവേഴ്‌സറി മൈ ലവ് എന്ന ക്യാപ്ഷനോടെയാണ് ഇരുവരും വരണമാല്യം ചാർത്തിയിരിക്കുന്ന ഫോട്ടോ അനു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Also Read: പെട്രോൾ വില 100 കടക്കുമ്പോൾ ആരോഗ്യം നോക്കാം; ട്രോളിലൂടെ സണ്ണി ലിയോണിന്‍റെ പ്രതിഷേധം

നർത്തകി കൂടിയായ അനു സിത്താര സ്കൂൾ കലോത്സവ വേദികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതും സിനിമയിലേക്ക് എത്തുന്നതും.

2013ൽ പൊട്ടാസ് ബോംബ് എന്ന ചിത്രമാണ് അനുവിന്‍റെ ആദ്യ സിനിമ. സഹനടിയായി സിനിമയിലെത്തിയ അനു ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിലൊരാളാണ്.

ABOUT THE AUTHOR

...view details