കേരളം

kerala

ETV Bharat / sitara

നിശബ്‌ദം ടീസറെത്തി; മാധവനും അനുഷ്‌കയും പ്രധാന വേഷത്തിൽ - nishabdham teaser

തെലുങ്ക്, ഇംഗ്ലീഷ്‌, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്

നിശബ്‌ദം

By

Published : Nov 7, 2019, 11:43 PM IST

ആർ. മാധവനും അനുഷ്‌ക ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നിശബ്‌ദത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ ഇംഗ്ലീഷ്‌, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും തിയേറ്ററുകളിലെത്തും. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്‌ടറിയും കൊന ഫിലിം കോർപ്പറേഷനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ഗോപി സുന്ദറാണ് സംഗീതം ചെയ്‌തിരിക്കുന്നത്.

മാധവനും അനുഷ്‌കയും കൂടാതെ അഞ്ജലിയും ശാലിനി പാണ്ഡേയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെഞ്ചിടിപ്പോടെ കാത്തിരിക്കേണ്ട ത്രില്ലർ സിനിമയാണ് നിശബ്‌ദമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുഎസ്സില്‍ ആണ് നിശബ്‌ദത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details