ബോളിവുഡില്‍ ആരാധകർ ഏറെയുള്ള നടിമാരില്‍ ഒരാളാണ് അനുഷ്ക ശർമ്മ. കഴിഞ്ഞ ദിവസം അനുഷ്ക തന്‍റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ബിക്കിനി ചിത്രം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. ഓറഞ്ചും വെള്ളയും കലർന്ന വരകളുള്ള ബിക്കിനി ധരിച്ച് സൺ ഗ്ലാസ് വെച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്.
അനുഷ്കയുടെ ബിക്കിനി ചിത്രത്തിന് ട്രോളോട് ട്രോൾ - അനുഷ്ക ശർമ്മ
വിഎല്‍സി പ്ലെയറിന്‍റെ ഐക്കണോടും റോഡിലെ ഡിവൈഡറിനോടുമാണ് അനുഷ്കയുടെ പുതിയ ബിക്കിനി ചിത്രത്തെ ട്രോളന്മാർ ഉപമിച്ചിരിക്കുന്നത്.
ചിത്രം പങ്കുവച്ചതിന് പിന്നാലെ ഭർത്താവ് വിരാട് കോഹ്‌ലി ഉൾപ്പടെ നിരവധി പേർ കമന്‍റുകളുമായി എത്തിയിരുന്നു. അതേസമയം നിരവധി ട്രോളുകളും നടിയെ കളിയാക്കി കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. നടിയുടെ ചിത്രം വിഎല്‍സി പ്ലെയറിന്‍റെ ഐക്കൺ പോലുണ്ടെന്ന് പറഞ്ഞാണ് ചിലർ ട്രോളിയിരിക്കുന്നത്. ചിലർ നടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് മറ്റ് ചിത്രങ്ങളില്‍ ചേർത്തിട്ടുണ്ട്. അനുഷ്ക ശർമ്മ എല്ലായിടത്തും ഉണ്ടെന്ന തരത്തിലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
നിലവില്‍ വിരാട് കോഹ്‌ലിക്കൊപ്പം വെസ്റ്റ് ഇൻഡീസിലാണ് അനുഷ്കയുള്ളത്. വെസ്റ്റ് ഇൻഡീസില്‍ നിന്നുള്ള ചിത്രങ്ങൾ മുൻപും അനുഷ്ക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.